നോട്ടവീക്ഷണം
To acquire knowledge, one must study; but to acquire wisdom one must observe..
~ Marilyn Vos Savant....
നമ്മൾ നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികളും നമ്മെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കാൻ കഴിയുന്നോർ ആകും.. നമ്മുടെ ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന or പരിചയപ്പെടുന്ന ഓരോ വ്യക്തികളും നമുക്ക് ഒന്നുകിൽ ഒരു അനുഗ്രഹം ആകാം അല്ലെങ്കിൽ ഒരു വലിയ പാഠം നൽകുന്നോർ ആകാം..
ചിലർ നമ്മുടെ ജീവിതത്തിൽ ഒരു അനുഗ്രഹമായി ഏറെ കാലം ഉണ്ടാകാം, മറ്റു ചിലർ ഋതുക്കളെ പോലെ വന്നു പോകാം, എന്നാൽ ബഹുഭൂരിപക്ഷവും ദിന രാത്രങ്ങളെ പോലെ വന്നു പോകുകയുംമാകാം..
ദൈര്‍ഘ്യം എന്ത് തന്നെ ആയാലും ഓരോ വ്യക്തികളും നല്ലതോ ചീത്തയോ ആയ അനുഭവങ്ങളും ഒപ്പം പാഠങ്ങളും നൽകിയാകും പോകുക അങ്ങനെ നോക്കുമ്പോൾ ഒരുതരത്തിൽ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്ന ഓരോ വ്യക്തികളും നമുക്ക് അനുഗ്രഹമാണ്..
ചിലർ നമുക്ക് ഒരു വ്യക്തി എങ്ങനെ ആകണമെന്നും, ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്നും മനസിലാക്കി തരുമ്പോൾ മറ്റു ചിലർ ഇങ്ങനെ ഒരിക്കലും ആകരുത് എന്നും പഠിപ്പിക്കുന്നു..
ജീവിതത്തിൽ വന്നു പോകുന്ന ഓരോ വ്യക്തികളെയും സസൂക്ഷ്മമം നിരീക്ഷിച്ചാൽ അവർക്ക് ഓരോരുത്തർക്കും ഓരോ കഥ നിങ്ങളോട് പറയുവാൻ കാണും.
അത് ശരിയായി ഗ്രഹിക്കുവാനും അപഗ്രഥിക്കുവാനും നിങ്ങൾക്കായാൽ നിങ്ങൾക്ക് മികച്ചൊരു ജീവിത പാഠം ലഭിക്കും ഒപ്പം മറ്റൊരാൾക്കു നിങ്ങൾക് അത് പകർന്നു നൽകുവാനും സാധിക്കും..
“If you would understand anything, observe its beginning and its development.” ~ Aristotle
Comments
Post a Comment