ഞാൻ കണ്ട കാഴ്ചകൾ - കറുപ്പ് ഭാഗം - 1 : ഇരുട്ട് വാക്കിനു ഒരു ഓഫീസ് സന്ദർശനം !!!
ഞാൻ കണ്ട കാഴ്ചകൾ - കറുപ്പ് ഭാഗം - 1 : ഇരുട്ട് വാക്കിനു ഒരു ഓഫീസ് സന്ദർശനം !!! അകാരണമായി മൊബൈൽ സേവന ദാതാവ് സേവനം നിർത്തി, അകത്തോട്ടു പുറത്തോട്ടും കാളും പോകുന്നില്ല നെറ്റും കിട്ടുന്നില്ല!!! ഫോൺ ഉപയോഗിക്കാൻ കഴിയാത്ത ഒരവസ്ഥ, സഹിക്കാൻ പറ്റുമോ... ഒന്നും നോക്കീല ഓഫീസിന്നു വന്നു വൈഫൈ വഴി എന്റെ വൈഫിനെയും പിന്നെ അച്ഛന്റെ വൈഫിനെയും പതിവ് പോലെ വിളിച്ചു രണ്ടും രണ്ടും 4 കഷ്ണം ബ്രെഡും അകത്താക്കി ഒരു കുളിയും പാസ്സാക്കി നേരെ വിട്ടു അടുത്തുള്ള സേവന ദാതാവിന്റെ ഓഫീസിലേക്ക്. രാത്രി 10 മണിക്ക് അടക്കുന്ന ഓഫിസിൽ 10 കഴിഞ്ഞപ്പോഴേക്കും ആണ് എത്തിപ്പെട്ടത്. അപ്പോഴേക്കും വിളക്കുകൾ ഒക്കെ അണച്ചു തുടങ്ങി, ലൈറ്റ് വെട്ടം കണ്ട് പ്രാണികൾ വരുമ്പോലെ ഡ്യൂട്ടി സമയം തീരുമ്പോഴേക്കും എന്നെ പോലെ പുതിയ മാരണങ്ങൾ ഒന്നും വന്നു കേറണ്ടിരിക്കാൻ വേണ്ടി ആകണം വെളിച്ചം ഏറെക്കുറെ ഓഫാക്കി ആ ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. വരാൻ ഉള്ളത് വഴിയിൽ തങ്ങൂലല്ലോ, ടോർച്ചുമടിച്ചാണെലും വരും എന്ന പഴ മൊഴി പോലെ ഞാൻ ഓഫീസിന്റെ ഫ്രണ്ടിൽ എത്തി ഓട്ടോമാറ്റിക് ഡോർ തുറക്കുന്നതും കാത്തു നിന്നു. ഡോർ തുറക്കുന്നില്ല. ഞാൻ മൊബൈൽ ഫ്ലാഷ് ഓണാക്കി സെക്യൂരിറ്റിയു...