ഞാൻ കണ്ട കാഴ്ചകൾ - കറുപ്പ് ഭാഗം - 1 : ഇരുട്ട് വാക്കിനു ഒരു ഓഫീസ് സന്ദർശനം !!!

ഞാൻ കണ്ട കാഴ്ചകൾ - കറുപ്പ് 

ഭാഗം - 1 : ഇരുട്ട് വാക്കിനു ഒരു ഓഫീസ് സന്ദർശനം !!!

അകാരണമായി മൊബൈൽ സേവന ദാതാവ് സേവനം നിർത്തി, അകത്തോട്ടു പുറത്തോട്ടും കാളും പോകുന്നില്ല നെറ്റും കിട്ടുന്നില്ല!!! 
ഫോൺ ഉപയോഗിക്കാൻ കഴിയാത്ത ഒരവസ്ഥ, സഹിക്കാൻ പറ്റുമോ...

ഒന്നും നോക്കീല ഓഫീസിന്നു വന്നു വൈഫൈ വഴി എന്റെ വൈഫിനെയും പിന്നെ അച്ഛന്റെ വൈഫിനെയും പതിവ് പോലെ വിളിച്ചു രണ്ടും രണ്ടും 4 കഷ്ണം ബ്രെഡും അകത്താക്കി ഒരു കുളിയും പാസ്സാക്കി നേരെ വിട്ടു അടുത്തുള്ള സേവന ദാതാവിന്റെ ഓഫീസിലേക്ക്. രാത്രി 10 മണിക്ക് അടക്കുന്ന ഓഫിസിൽ 10 കഴിഞ്ഞപ്പോഴേക്കും ആണ് എത്തിപ്പെട്ടത്. അപ്പോഴേക്കും വിളക്കുകൾ ഒക്കെ അണച്ചു തുടങ്ങി, ലൈറ്റ് വെട്ടം കണ്ട് പ്രാണികൾ വരുമ്പോലെ ഡ്യൂട്ടി സമയം തീരുമ്പോഴേക്കും എന്നെ പോലെ പുതിയ മാരണങ്ങൾ ഒന്നും വന്നു കേറണ്ടിരിക്കാൻ വേണ്ടി ആകണം വെളിച്ചം ഏറെക്കുറെ ഓഫാക്കി ആ ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. വരാൻ ഉള്ളത് വഴിയിൽ തങ്ങൂലല്ലോ, ടോർച്ചുമടിച്ചാണെലും വരും എന്ന പഴ മൊഴി പോലെ ഞാൻ ഓഫീസിന്റെ ഫ്രണ്ടിൽ എത്തി ഓട്ടോമാറ്റിക് ഡോർ തുറക്കുന്നതും കാത്തു നിന്നു. ഡോർ തുറക്കുന്നില്ല. ഞാൻ മൊബൈൽ ഫ്ലാഷ് ഓണാക്കി സെക്യൂരിറ്റിയുടെ ശ്രദ്ധ എന്നിലേക്ക് തിരിച്ചു. വെളിച്ചം കണ്ട ഭാഗത്തേക്ക്‌ അദ്ദേഹം നടന്നു വന്നു, അപ്പോഴാണ് മനസിലായത്, ഞാൻ നിക്കുന്ന ഭാഗത്തു അല്ല ഡോർ എന്നും, ഇരുട്ട് ആയതിനാൽ ഡോർ മനസിലാകാതെ ഞാൻ അൽപ്പം കൂടി ഇടത്തേക്ക് മാറിട്ടാണ് നിന്നത് എന്നും.ടോർച്ചും കത്തിച്ച് ഉള്ളിൽ കയറിയ ഞാൻ സ്കൂളിലെ ഹിന്ദി അദ്ധ്യാപകരെ മനസ്സിൽ ധ്യാനിച്ചു ഒരു കീച്ചു കീച്ചി, "ഭായ് മേരാ സിം കാം നഹി കരൂങ്ക, ഏക് മാഹീന പേഹലെ ഐഡി അപ്ഡേറ്റ് കിയ ബട്ട്‌ കൽ സേ പ്രോബ്ലം ഹേ. കാൾ നഹി, നെറ്റ് നഹി. ഫോൺ നഹി ഹേ തൊ മേരാ ലൈഫ് ബഹുത് മുഷ്കിൽ ഹേ, കുച്ച് മദത് കരോ".
എന്റെ ഹിന്ദി കേട്ടു സകല നാടി ഞരമ്പുകളും സ്തംഭിച്ചു നിന്ന സെക്യൂരിറ്റി ചേട്ടൻ ചോദിച്ചു "മലയാളി ആണല്ലേ"? അതെ ഞാൻ മലയാളി ആണ് ചേട്ടനോ? എന്നന്റെ ചോദ്യം കേട്ടിട്ട് എന്നെ തല്ലിയില്ല എന്നെ ഉള്ളു പഹയൻ, എന്താ ആക്ച്വലി പ്രശ്നം , ഞാൻ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞറിയിച്ചു, എല്ലാം കേട്ടിട്ട് ആള് എന്നേം കൊണ്ട് അവിടെ കണ്ട ഒരു മെഷീനിൽ ഐഡി ഒക്കെ വെച്ചു പിന്നെ വിരലടയാളം ഒക്കെ പതിപ്പിച്ചു, പക്ഷെ എറർ മെസ്സേജ് ആണ് വരുന്നത്, 2 തവണ കൂടി ആവർത്തിച്ചിട്ടും ഫലം മറിച്ചല്ല. കാർഡ് തിരികെ തന്നിട്ട് ഇന്ന് കാര്യം നടക്കില്ല നാളെ വെട്ടവും വെളിച്ചവും ഉള്ളപ്പോൾ വരാനായി പറഞ്ഞു. നാളെ കാണാം എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങാൻ നേരം, നാളെ പുള്ളി ഉണ്ടാവില്ല എന്നും നോർത്ത് ഇന്ത്യൻ ആയ ഒരു സെക്യൂരിറ്റി ആകും ഉണ്ടാകുക എന്ന് പറയാൻ മറന്നില്ല...
നാളെ ഡ്യൂട്ടിയിൽ ഉള്ള സെക്യൂരിറ്റിക്ക് ഇതൊക്കെ എങ്ങനെ പറഞ്ഞു കൊടുക്കും ഒന്നാലോചിച്ചു കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി നേരെ നടന്നു.........

End of part 1

കാഴ്ചകൾ അവസാനിക്കുന്നില്ല, കഥകളും അരണ്ട വെളിച്ചമുള്ള ആ ഓഫീസിൽ നിന്നും പ്രകാശ പൂരിതമായ മറ്റൊരിടത്തേക്കു ഞാനും ഒപ്പം എന്റെ മനസ്സും സഞ്ചരിക്കുകയാണ്, കൂടെ കൂടാൻ താൽപ്പര്യം ഉള്ളവർക്ക് ഒപ്പം കൂടാം, അടുത്ത ഭാഗത്തിനായി......

~rsk~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം