2020 - തിരിച്ചറിവുകളുടെ കാലം ഭാഗം - 1

കോവിഡ് - 19 എന്ന  മഹാമാരി (ഏറ്റവും അധികം ഉപയോഗിച്ചു വരുന്ന ഒരു പദം, മറ്റൊരു വാക്കുണ്ടോ എന്നറിയില്ല) ലോകത്ത് ഭീതി  വിതച്ചു  മുന്നേറുകയാണ്. നമ്മുടെ  ഇന്ത്യയിലും ദിവസം തോറും കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്.  രാജ്യത്തും  നമ്മുടെ  സംസഥാനത്തും സർക്കാരുകൾ ഏർപ്പെടുത്തിയ കർശന ജാഗ്രത നിർദ്ദേശങ്ങളും,  ലോക്കഡൗണും ഒക്കെയാണ് ഇന്ത്യ പോലുള്ള ജനസാന്ദ്രത ഏറിയ ഒരു രാജ്യത്ത് ഈ ഒരു രീതിയിൽ  എങ്കിലും പിടിച്ചു  നിർത്താൻ കഴിയുന്നത്..  ജനങളുടെ സുരക്ഷ ഗവണ്മെന്റുകളുടെ ഉത്തരവാദിത്വം ആണ് അവരത് ചെയ്യുക  തന്നെ  വേണം. പക്ഷെ രോഗ ശുശ്രൂക്ഷക്കായി,  തങ്ങളുടെ  മുന്നിൽ എത്തുന്ന ഓരോ വ്യക്തികളുടെയും ജീവൻ രക്ഷക്കായി പോരാടുന്ന  *frontline health workers* എന്ന്  വിളിപ്പേരുള്ള ഹെൽത്ത്‌ പ്രൊഫഷണൽസിന്റെ കാര്യമോ??? 
സ്വന്തം സുരക്ഷ നോക്കാതെ  മുന്നിൽ  നിന്ന്  കോവിഡിനെതിരെ പോരാടിയ  നഴ്സിംഗ് സമൂഹത്തിന്റെ  തട്ട്  ബാക്കി  ഏതു ഹെൽത്ത്‌ പ്രൊഫെഷണൽസുമായി താരതമ്യം ചെയ്താലും  താഴ്ന്നു തന്നെ ഇരിക്കും.. 

വെറുമൊരു  ജോലി  എന്നതിലപ്പുറം ഒരു പാഷൻ ആയി ഈ ജോലി  കാണുന്നവർ  ആണ് നിങ്ങളിൽ ഏറെപ്പേരും,  അല്ലെങ്കിൽ നമ്മുടെ  നാട്ടിലെ  ഈ കുറഞ്ഞ വേതന വ്യവസ്ഥയിലും,  ബുദ്ധിമുട്ടിക്കുന്ന  ഷിഫ്റ്റ്‌ സമ്പ്രദായത്തിലും ഒന്നും  നിങ്ങൾ വർക്ക്‌ ചെയ്യാൻ മുതിരില്ലായിരുന്നു. 

2020നെ  അന്താരാഷ്ട്ര നഴ്സസ് &  മിഡ്‌വൈഫറി ദിനമായി പ്രഖ്യാപിക്കുമ്പോൾ ഒരു പക്ഷെ WHO പോലും  ചിന്തിച്ചു കാണില്ല  അക്ഷരാർത്ഥത്തിൽ അത്  അങ്ങനെ  ആകുമെന്ന്.. 
നമ്മുടെ നാട്ടിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നറിയില്ല എങ്കിലും വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു നഴ്സിംഗ് പ്രൊഫെഷണൽസിന്റെ ആവശ്യകത,  പ്രത്യേകിച്ച് മലയാളി നഴ്സസ്‌ അവരുടെ  രാജ്യങ്ങളിലേ  ആശുപത്രികളിൽ,  ക്ലിനിക്കുകളിൽ,  കെയർ ഹോമുകളിലും  ഉണ്ടാകേണ്ടതിന്റെ  ആവശ്യകത.
പല വിദേശ രാജ്യങ്ങളിലും സ്വദേശികളും മറ്റു വിദേശികളുമൊക്കെയായ നേഴ്സ്മാരേക്കാൾ  മുന്നിൽ നിന്ന് കോവിഡ് പ്രതിരോധത്തിന് നേതൃത്വം വഹിച്ചത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ പഠിച്ചു ജോലി ചെയ്ത പരിചയസമ്പന്നരായ നഴ്സിംഗ് സഹോദരി സഹോദരങ്ങൾ ആണ്.  UK ഉൾപ്പടെ ഉള്ള രാജ്യങ്ങൾ അത് കണക്കിൽ എടുത്തു വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന ഹെൽത്ത്‌ വർക്കേഴ്സിനായി പല ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചു മറ്റു രാജ്യങ്ങളിലും ഇളവുകളും,  സാധ്യതകളും ആണ് വരാൻ  പോകുന്നത്.. 
ആവശ്യമുള്ള  സമയത്ത്  മാലാഖ എന്ന്  വിളിക്കുകയും  മാലാഖാമാരുടെ  ആവശ്യങ്ങൾക്ക്  മുഖം  തിരിച്ചു  നിൽക്കുന്ന  പോലെ ഇതേവരെ  നിങ്ങൾ  നാട്ടിൽ  കണ്ടിട്ടുള്ള  ഒരു  നിലപാടാകില്ല  വിദേശ  രാജ്യങ്ങൾ  എടുക്കുവാൻ പോകുന്നത്. 
നിങ്ങൾക്ക്  തീർച്ചയായും  അവസരങ്ങൾ  ഉണ്ടാകും.   അവസരങ്ങളും സാധ്യതകളും  ശരിയായി  വിനിയോഗിക്കുമ്പോഴാണ്  ജീവിതത്തിൽ നമുക്ക്  മുന്നേറാൻ ഒക്കുക.. 

കോവിഡിനൊപ്പം ജീവിക്കാൻ  പഠിക്കുക  എന്ന്  സാധാരണ  ജനങ്ങളോട്  ഉൾപ്പടെ  പറയുമ്പോൾ,  അത് നിങ്ങളുടെ കാര്യത്തിൽ ട്രാഫിക് സിനിമയിലെ ക്ലൈമാക്സ്‌ രംഗത്തിൽ "സ്പീഡ് പേടിയുണ്ടോ  എന്ന്  ചോദിക്കുന്ന പോലെയെ ആകൂ"..

ലോകം  കോവിഡിനൊപ്പം ജീവിക്കാൻ  തയ്യാറായിരിക്കുന്നു നിങ്ങളോ??  
ഹെൽത്ത്‌ പ്രൊഫെഷണൽസിനിടയിൽ  മാത്രം  ഒതുങ്ങി  നിന്ന HAND  WASHING PROCEDURE കളും മാസ്കുകളും ഒക്കെ ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു. 
ക്ലാസുകൾ ഓൺലൈൻ  ആകുന്നു,  സെയിൽസും,  മാർക്കറ്റിംഗും,  IT യും,  പ്രോഗ്രാമിങ്ങും ഒക്കെ വീട്ടിലിരുന്നു ചെയ്യാമെന്ന  അവസ്ഥയിൽ ആയി,  പക്ഷെ  ആരോഗ്യ രംഗം അങ്ങനെ  അല്ല,  മുന്നിൽ  നിന്ന് പോരാടേണ്ടത്  ആണ്  അതും നമ്മുടെ കണ്ണിനു  കാണാത്ത  വൈറസിനോടും,  ബാക്റ്റീരിയകളോടും ഒക്കെ... 

പ്രൊമെട്രിക് സെന്ററുകൾ തുറന്നു പരീക്ഷകൾ ഒക്കെ  പുനരാംഭിച്ചു,  റിസൾട്ടുകളും  വന്നു  തുടങ്ങി,  ഡാറ്റാഫ്ലോ കമ്പനി  അവരുടെ  സെർവീസുകൾ പുനരാരംഭിച്ചു,  റിക്രൂട്ടിംഗ് സ്ഥാപനങ്ങളും,  ഹോസ്പിറ്റൽ HR ഡിപ്പാർട്മെന്റുകളും ഉറകാവസ്ഥയിൽ  നിന്നും  എഴുന്നേറ്റു,  വിമാന സർവീസുകൾ ഓഗസ്റ്റ് മാസത്തോടു കൂടി  പുനരാരംഭിക്കും....
അപ്പോൾ നിങ്ങൾ  തയ്യാറായിരിക്കണം  അതതു രാജ്യങ്ങളിലെ എക്സാം ജയിച്ച റിസൾട്ടുകളും,  പോസിറ്റീവ് ഡാറ്റാഫ്ലോ റിപ്പോർട്ടുമായി.... 

എന്താ നിങ്ങൾ  തയ്യാറല്ല??? 

~RSK~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം