തിരിച്ചു വരവ്

തിരിച്ചു വരവ്... 

ഓരോ  തിരിച്ചു  വരവും  വലിയ  ഒരാശ്വാസമാണ്.. 
മരങ്ങളും,  മൈൽകുറ്റികളും,  തോടും,  കാടും,  മേടും ഒക്കെ  പിന്നിട്ട്  ചിരപരിചിതമായ വഴികളിലേക്ക്  കയറുമ്പോൾ കിട്ടുന്ന  ഒരു മാനസിക  സുഖം ..  ഹാ... പറഞ്ഞറിയിക്കുവാനാകില്ല വാക്കുകളാൽ അത്,  അനുഭവിക്കുക തന്നെ വേണം... 

തിരിച്ചു  വരുമെന്ന്  ഒരുറപ്പുമില്ലാത്ത ഓരോ  യാത്ര  പുറപ്പെടുമ്പോഴും,  തിരികെ  വരാം  എന്ന്  വെറുതെ ഒരു  യാത്ര  പറഞ്ഞിറങ്ങുമ്പോഴും, തിരികെ  ആ  കൂരക്ക്  കീഴെ  വരാൻ  കഴിയണേ  എന്നും 
യാത്ര  ക്ഷീണമോ  ജോലിയുടെ  ക്ഷീണമോ  ഒക്കെ  മാറി സമാധാനത്തോടെ തന്റെ പ്രിയമുവളുടെ കൂടെ ചേർന്ന്  പുതപ്പിനാൽ മൂടി കിടന്നുറങ്ങാൻ  ആരാണ്  ആഗ്രഹിക്കാത്തതു??? 

അപ്പൊ  യാത്ര  പറഞ്ഞിറങ്ങി,   കാത്തിരിക്കുന്നവരെ പറ്റിച്ചു  ഒരിക്കലും  തിരിച്ചു  വരവില്ലാത്ത  ഒരു  യാത്ര  പുറപ്പെടുന്നോരോ? അവരുടെ  ആഗ്രഹം എന്താ  സാധിക്കാതെ പോയത്  അതോ  അവർ  ആഗ്രഹിച്ചില്ലേ  ഒരു  മടങ്ങി  വരവ്... 

മനുഷ്യ  മനസ്സ്  എന്നും  ഒരു  പിടി തരാത്ത ഒന്നാണ്..  ഒരുവന്റെ /ഒരുവളുടെ  മനസ്സ്  അവർക്ക്  മാത്രം  അവകാശപ്പെട്ടതാണ്,  ചിന്തകളും,  ആഗ്രഹങ്ങളും,  ഉത്തരമില്ലാ ചോദ്യങ്ങളുമൊക്കെ  നിറഞ്ഞ  ഒന്ന്..  എല്ലാ  ചോദ്യങ്ങൾക്കും  ഉത്തരം  കാണണം  എന്നില്ല,  എന്നാലും  ചോദ്യങ്ങൾ  ചോദിച്ചു  കൊണ്ടിരിക്കുക, എന്നേലും  ഒരു  ഉത്തരം  ഉണ്ടാകും  എന്നാ  പ്രതീക്ഷയിൽ.. അത്രേല്ലേ നൈമിഷികമായ,. നിസ്സാരനായ  മനുഷ്യന്  പറ്റൂ. 

 എന്റെ  കാട്  കയറിയ ചിന്തകളും ഉത്തരമില്ലാത്ത  ചോദ്യങ്ങളുമായി ഞാനും   ഒരു  മടക്ക  യാത്രയിലാണ്, തിരികെ  ചെല്ലും എന്ന്  പ്രതീക്ഷയോടിരിക്കുന്ന എന്റെ  പ്രിയതമയുടെയും എന്റെ പ്രിയപ്പെട്ട കുടുംബത്തിന്റെയും   അടുത്തേക്കുള്ള ഒരു യാത്രയിൽ... 

ഞാനും  ഒരു  തിരിച്ചു  വരവിന്റെ  പാതയിലാണ്..... 

സമർപ്പണം : ആഗ്രഹങ്ങളും,  പ്രതീക്ഷകളും ഒപ്പം  പാലിക്കാനാവാത്ത വാക്കുകളും ഒക്കെ  ഉറ്റവർക്ക് നൽകി  ഒരോർമ്മ മാത്രമായി  മാറിയ  കുറച്ചു  നല്ല  ആത്മാക്കൾക്ക്.... 

പോയി വരാം ഉമ്മാ എന്ന്  യാത്ര പറഞ്ഞു ജോലിക്കു പോയി ഒരു ബൈക്ക് അപകടത്തിൽ പൊലിഞ്ഞു പോയ സഹോദരൻ  ആഷിഫിനും ഡ്യൂട്ടിക്കിടയിൽ ആംബുലൻസ്  അപകടത്തിൽ പൊലിഞ്ഞു  പോയ  ഡോണാ എന്നാ  സഹോദരിക്കും, പിന്നെ ആരുടെ ഒക്കെയോ ആരൊക്കയോ ആയിരുന്ന പേരറിയാത്ത  മറ്റൊരുപാട് പേരുടെ ഓർമ്മക്ക്  മുന്നിൽ....🌹🌹🌹

~RSK~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം