സ്വപ്‌നങ്ങൾ (ചവിട്ടി മെതിക്കപെട്ടത് )
എന്തെക്കെയോ ആകണമെന്നാഗ്രഹിച്ച ഒന്നുമാകാതെ പോയ അറിയപ്പെടാത്ത ഒരുപാടാത്മാക്കൾ ജീവിച്ചു മരിച്ച നാടാണ് ഇത്. അവരുടെ സ്വപ്‌നങ്ങൾ ഒക്കെയും ലക്ഷ്യങ്ങളായില്ല അവ സ്വപ്‌നങ്ങൾ മാത്രമായി അവശേഷിച്ചു. അവസാന ശ്വാസത്തിന് ശേഷം ഒരു പിടി ചാരമായി മാറുകയോ, മണ്ണിൾ അലിഞ്ഞു ഇല്ലാതാക്കുകയോ ചെയ്തു. ഇന്ന് നമ്മൾ ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും, ചുവടുവെക്കുന്ന മണ്തരികളിലും അവരുടെ പൂർത്തിയാകാത്ത സ്വപ്‌നങ്ങൾ ഉണ്ടാകാം. ഓരോ കാലടി എടുത്ത് വെക്കുമ്പോൾ കേൾക്കാം സ്വപ്‌നങ്ങൾ ഞെരിയുന്ന ശബ്ദം, വെറുതെ ഇരിക്കുന്ന നേരം കാറ്റിനെ ശ്രവിക്കുമ്പോൾ കേൾക്കാം സ്വപ്‌നങ്ങൾ നഷ്ടപ്പെട്ടവരുടെ രോദനങ്ങൾ , ഓരോ കവിൾ വെള്ളമിറക്കുമ്പോൾ അതിലറിയുന്നു ആരുടെയൊക്കെയോ കണ്ണീരിന്റെ ഉപ്പു രസം ഓരോ ഉരുള ചോറ് വിഴുങ്ങുമ്പോളും അറിയുന്നു ഞാൻ അടിച്ചമർത്തപ്പെട്ട സ്വപ്നങ്ങളുടെ വേദന.
Comments
Post a Comment