നീതി (എന്റെ ചിന്തകൾ )
ഈ ലോകത്തു നടപ്പിലാക്കുന്നത് ഇരട്ട നീതിയാണ്, എന്തിലും ഇതിലും ഇരട്ട നീതി, മനുഷ്യരിൽ തന്നെ ആൺ പെൺ എന്നിങ്ങനെ വേർതിരിവ്, ഉള്ളവനും ഇല്ലാത്തവനും എന്ന് മറ്റൊരു വേർതിരിവ്. ദിവസേന സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ദൈവത്തിനു പോലും ഇങ്ങനൊരു വേർതിരിവ് ഉണ്ട്. ഒന്ന് ചിന്തിക്കു ഒരു തൊഴിലാളിയും അവന്‍റെ മുതലാളിയും പ്രാർത്ഥിക്കുന്നത് ഒരു ദൈവത്തെയാണ് പക്ഷെ അവർക്കു 2 പേർക്കും ദൈവം വിഭവങ്ങൾ വിളമ്പുന്നത് 2 പാത്രത്തിലും, എല്ലുമുറിയെ പണിയെടുക്കുന്നതും പ്രാർത്ഥനക്കായി സമയം കണ്ടെത്തുന്നതും ഒരുപക്ഷെ തൊഴിലാളിയാകാം പക്ഷെ അവനോടു ദൈവം കാണിക്കുന്ന നീതി ശെരിയാണോ? താൻ പാതി ദൈവം പാതി എന്നാണല്ലോ, തന്റെ ജോലി ശെരിയായി ചെയ്യുന്നു ഒപ്പം ദൈവ സ്മരണയും ഉണ്ട്, പക്ഷെ...........
ഇതിനു എതിർ വാദ മുഖങ്ങൾ ഉണ്ടാകാം, വേണമെങ്കിൽ ഒരു വാദത്തിനു ആ തൊഴിലാളിക്ക് ഒരു മുതലാളിയുടെ കീഴിൽ തെഴിലെടുക്കാതെ സ്വന്തമായി എന്തേലും ചെയ്ത് തുടങ്ങിക്കൂടെ എന്ന് ചോദിച്ചേക്കാം. പക്ഷെ അങ്ങനെ ചെയ്യാനുള്ള വിഭവങ്ങൾ എവിടെ?? സാമ്പത്തിക സ്രോതസ് എവിടെ??? (ഒരു തൊഴിലാളിയുടെ വിലാപം)
**********************************************
ഇവിടെ ഇരട്ട നീതിയാണ് നടപ്പിലാക്കുന്നത്. നമ്മളൊക്കെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന മഹാഭാരതത്തിലും രാമായണത്തിൽ പോലും ഇത് കാണാം. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ദൈവങ്ങൾ പോലും അതിനു കൂട്ട് നിൽക്കുകയാൻ... രാജാക്കന്മാർ അല്ലെങ്കിൽ സമൂഹത്തിൽ ഉന്നത സ്ഥാനത് നിക്കുന്നോരും അവരുടെ തലമുറകളും വീണ്ടും വീണ്ടും ഉന്നതിയിലേക്ക് പോകുന്നു, ജാതിപരമായ വേർതിരിവ് വളരെ ശക്തമായിരുന്നു അന്ന് , രാജാവിന്റെ മകൻ രാജ്യം ഭരിക്കട്ടെ, ദാസിയുടെ മകനോ മകളോ ദാസ്യ വേല ചെയ്യട്ടെ, സൂതന്റെ മകൻ സൂതനാകട്ടെ എന്നിങ്ങനെ ആയിരുന്നല്ലോ അന്നത്തെയും നിയമങ്ങൾ. മര്യാദ പുരുഷോത്തമൻ രാമന്റെ നാട്ടിലും, ഗോപിക വല്ലഭൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്ന സമയത്തും ഇതൊക്കെ തന്നെ ആയിരുന്നു. അപ്പോൾ ഈ ദൈവങ്ങൾ ഒന്നും എന്താ ഇതിൽ ഇടപെടഞ്ഞേ??അവർക്ക് താത്പര്യം ഉള്ളവരെ സംരക്ഷിക്കുകയും ഇഷ്ടമില്ലാത്തവരെ നിഗ്രഹിക്കുകയും അല്ലേ ചെയ്തേ?
അറിവില്ലാത്ത പ്രായത്തിൽ തനിക്ക് കിട്ടിയ വരം പ്രയോഗിച്ച നോക്കിയപ്പോൾ, ഭഗവാൻ സൂര്യ ദേവൻ എന്ത് കൊണ്ട് കുന്തിയെ പിന്തിരിപ്പിച്ചില്ല, ചെയ്യുന്നത് തെറ്റാണെന്നും അത് പാടില്ലാത്തത് ആണെന്നും ദേവനായ സൂര്യന് അറിയില്ലേ ? തന്മൂലം ഉപേക്ഷിക്കപ്പെട്ടു ഒരു സൂതനായി വാഴേണ്ടി വന്ന കർണ്ണന് എന്ത് നീതിയാണ് ലഭിച്ചത്. എല്ലാമറിയാവുന്ന കൃഷ്ണ ഭഗവൻ കർണ്ണനെ വധിക്കുവാൻ കൂട്ടു നിന്നില്ല.. ഈ നീതികേടുകൾ വായിച്ചും കേട്ടും, വളർന്ന നമ്മൾക്ക് ഇപ്പോൾ ഇതൊക്കെ ഒരു ശീലമായിരുന്നു..(ഒരു ദൈവ ഭയമുള്ള നാസ്തികന്റെ വിലാപം)
*********************************************
ഉള്ളവന് വീണ്ടും കൊടുക്കുന്നു ഇല്ലാത്തവന് ഒന്നുമില്ല, , കിട്ടുന്നവന് വീണ്ടും വീണ്ടും കിട്ടുന്നു കിട്ടാത്തവന് കിട്ടുന്നില്ല. എന്തിലും ഏതിലും ഇതാണ് അവസ്ഥ, അതിപ്പോ ദുഖങ്ങളും, ദുരിതങ്ങളും, സന്തോഷങ്ങളും അങ്ങനെ എന്തായാലും അങ്ങനെ തന്നെ. നമ്മുടെ രാജ്യത്തെ സമ്പത് വ്യെവസ്ഥ എടുത്ത് നോക്ക്. വർഷാവർഷം ആളോഹരി വരുമാനം കൂടുന്നുണ്ട്, അതേപോലെ തന്നെ കടം കേറി ആത്മഹത്യ ചെയ്യുന്നോരുടെ എണ്ണവും.. കോടീശ്വരൻ മാർ ശത കോടീശ്വരന്മാർ ആകുന്നു, ദരിദ്രർ കൊടും ദരിദ്രർ ആകുന്നു, കോടീശ്വരൻ മാരുടെ കാശ് കൂടുന്നു, ആത്മഹത്യ വഴി ജനസംഘ്യ ഒന്ന് കുറയുന്നു, എപ്പോഴും കൂടും
ആളോഹരി വരുമാനം, എന്താല്ലേ ഇക്കോണമി!!! (ഒരു ദരിദ്രന്റെ വിലാപം)
**********************************************
വീണ്ടും തുടരും......
~RSK~
Comments
Post a Comment