മനസ്സ് മടുക്കുമ്പോൾ മാറ്റങ്ങൾ തേടണം..ഇല്ലെങ്കിൽ മടുപ്പ് മരണത്തിൽഒടുങ്ങും...
ജീവിതത്തിൽ ഒരിക്കൽ എങ്കിലും മടുപ്പ് തോന്നാത്തവർ ആയി ആരുമുണ്ടാവില്ല അല്ലെ???
ജീവിതം അതൊരിക്കലും എളുപ്പമല്ല, ഇന്ന് നാം കാണുന്ന, ആരാധിക്കുന്ന, ബഹുമാനിക്കുന്ന, അയാളെ / അവളെ പോലെ ആയെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരോ വ്യക്തിയുടെയും
ജീവിതത്തിൽ ദുർഘടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് തീർച്ചയാണ്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഒക്കെ തരണം ചെയ്തു ആണ് അവർ ഇന്നീ കാണുന്ന സാഹചര്യങ്ങൾ എത്തിപ്പിടിച്ചത്
ഒരോ മനുഷ്യ ജീവികളുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്ത ഉള്ളവയാണ്, ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെയും സന്തോഷത്തിന്റെയും ഏറ്റക്കുറച്ചിലുകളും വ്യത്യസ്തമായിരിക്കും, അതിനാൽ മറ്റൊരാളുടെ ജീവിതം പകർത്തി ജീവിതത്തിൽ വിജയിക്കാം എന്നുള്ളത് മണ്ടത്തരം ആകാനാണ് സാധ്യത...
പറഞ്ഞു വന്നത് മടുപ്പിനെ കുറിച്ചാണ്, ജീവിതത്തിൽ തുടരെ തുടരെ മോശമായ അവസ്ഥാ വിശേഷങ്ങൾ ഉണ്ടായി എന്ന് വരാം. ഉദാഹരണത്തിനു പരീക്ഷയിലെ മോശം പ്രകടനം ആകാം, പ്രണയ ഭംഗം ആകാം, മറ്റു ചിലപ്പോൾ തൊഴിൽ ഇല്ലായ്മ ആകാം, ഒരുപക്ഷെ ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളോ, മറ്റു കുടുബ പ്രശ്നങ്ങളോ ആകാം, വേറൊരു അവസരത്തിൽ രോഗരിഷ്ടതകളോ, സാമ്പത്തിക പരാധീനകളോ അങ്ങനെ എന്തും ആവാം, ഇതൊക്കെ എപ്പോൾ വേണമെങ്കിലും ജീവിതത്തിൽ സംഭവിക്കാം. ചിലപ്പോൾ ഒന്നിൽ കൂടുതൽ ഒരേസമയത് ഒരാളുടെ ജീവിതത്തിൽ വന്നു ഭവിച്ചു എന്നും വരാം. മുകളിൽ പറഞ്ഞത് ഓക്കെയും ചില ഉദാഹരണങ്ങൾ മാത്രം ആ പറഞ്ഞവയിൽ ചിലതൊക്കെ, അതല്ലങ്കിൽ മറ്റേതെങ്കിലുമൊക്കെ പ്രശ്നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായി വരും. ഏറിയും കുറഞ്ഞും അതിന്റെ പ്രശ്നങ്ങൾ നമ്മളെ ജീവിത അവസാനം വരേയ്ക്കും വേട്ടയാടിയെന്നും വരാം..
ഈ പറഞ്ഞവയിൽ ഏറിയ പങ്കും നമുടെ തീരുമാനങ്ങളുടെ ഫലമാണ്, മുൻ സാഹചര്യങ്ങളിൽ നമ്മളെടുക്കുന്ന ചില തീരുമാനങ്ങൾ ആകാം മാറ്റു ചിലപ്പോൾ നമ്മൾക്കുള്ള അടുത്ത പ്രശ്നം ഉണ്ടാകുക, എന്ന് കരുതി പുതിയ പ്രശ്നങ്ങളെ വേണ്ട വിധം അഭിമുകീകരിക്കാതിരിക്കുകയോ, ഉചിതമായ തീരുമാനം എടുക്കാതിരിക്കുകയോ ചെയ്താൽ ഈ പ്രശ്നത്തിൻറെ ഭാരത്തിന്റെ പുറത്തു മറ്റൊരെണ്ണം കൂടി വന്നു ചേർന്നേക്കാം... ഉദാഹരണത്തിന് പഠിക്കുന്ന സമയത്തു സപ്ലി അടിക്കുന്ന പേപ്പറുകൾ യഥാസമയം എഴുതി എടുക്കാൻ ശ്രമിച്ചില്ലെങ്കിൽ കൂടുതൽ ഗുരുതരമാകുകെയുള്ളു പ്രശ്നങ്ങൾ....
ഏതു സാഹചര്യങ്ങൾ ആയാലും ഓക്കേയും ഒറ്റയ്ക്ക് നേരിടാൻ പ്രാപ്തരാകുക എന്നത് മാത്രമാണ് ഒരു പോംവഴി... ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ആരേലും വരും എന്ന് കരുതി ഇരുന്നാൽ അവിടിരുന്നു പോകുകെയുള്ളു..
നമ്മൾക്കു ഏറെ പ്രിയപ്പെട്ടവർക്കും പോലും പല സാഹചര്യങ്ങളിലും ചേർത്ത് നിർത്തി ഒന്ന് അശ്വസിപ്പിക്കനെ ചിലപ്പോൾ കഴിയു, പുറത്തു നിന്ന് കാണുന്നതിനപ്പുറം നമുക്കല്ലാതെ നമ്മുടെ പ്രശ്നങ്ങളെ മനസിലാക്കാനോ, അതിൽ നിന്ന് കരകയറ്റാനോ സാധിക്കില്ല. ഒന്നോർക്കുക നമ്മൾക്ക് അങ്ങനെ ആശ്വാസം ചൊരിയുന്ന വാക്കുകൾ പറയുവാനോ, ഒന്ന് ചേർത്ത് നിർത്തി അശ്വസിപ്പിക്കാനോ ആൾക്കാർ ഉണ്ട്. പക്ഷെ എല്ലാരും ഉണ്ടായിട്ടും ഒരാശ്വാസ വാക്ക് പറയാൻ ഒരാളില്ലാത്ത അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകില്ലേ, ആശ്വാസമോ, സ്നേഹമോ പ്രതീക്ഷിക്കുന്നിടത് കുറ്റപ്പെടുത്തലുകളും, അവഗണനകളും മാത്രം തിരികെ കിട്ടുന്നവർ ഉണ്ടാക്കാറില്ലേ, ഇനി അതുമല്ലെങ്കിൽ അങ്ങനെ അശ്വസിപ്പിക്കാൻ, എല്ലാം ശരിയാകും എന്നാശ്വസിപ്പിച്ചു കൂടെ നിർത്തുവാൻ ഉറ്റവരോ ഉടയവരോ ഒന്നും ഇല്ലാത്തവർ ഉണ്ടാകില്ലേ. അവരെ കുറിച്ചൊക്കെ ഓർത്താൽ nammude പ്രശ്നങ്ങൾ എത്രയോ നിസാരം എന്ന് നമ്മൾക്ക് മനസിലാകും...
ഒരോ പ്രശ്നങ്ങളും നമ്മളെ അടുത്ത ഇതിലും വലിയ പ്രശ്നങ്ങൾ മനോധൈര്യത്തോടെ നേരിടാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്, അതിനാൽ പ്രശ്നങ്ങളിൽ മടുക്കുകയല്ല വേണ്ടത് സധൈര്യം അതിനെ നേരിടുക എന്നതാണ് വേണ്ടത്....
പ്രശ്നങ്ങൾ ഉണ്ടാകാം, ബുദ്ധിമുട്ടുകളും, അപവാദങ്ങളും ഏറെ ജീവിതത്തിൽ അനുഭവിക്കാം, ഒരുപക്ഷെ വീണുപോയേക്കാം , ജീവിതം തന്നെ വെറുത്തു പോകുന്ന സാഹചര്യങ്ങളിൽ കൂടി നാം ഓരോരുത്തരും കടന്നു പോയേക്കാം പക്ഷെ മടുപ്പ് അരുത്..
നമ്മുടെ സന്തോഷം കണ്ടെത്താൻ, നമ്മളെ പ്രചോദിപ്പിക്കാൻ, പ്രശ്നങ്ങളിൽ നിന്നും കരകയറ്റാൻ അത് നമ്മൾക്കേ കഴിയൂ...
" ചിന്തിക്കൂ പക്ഷെ ചിന്തിച്ചു കാടുകയറി സമയം കളയാതിരിക്കുക, പ്രവർത്തിക്കുക അത് മാത്രമാണ് പോംവഴി ....
സമയം അധികമൊന്നും നഷ്ടപ്പെടുത്തി കളയുവാൻ നമ്മൾക്കില്ല... ജീവിതം അത് ഹ്രസ്വമാണ്..
അതിനാൽ ഹേ മനുഷ്യ നിന്റെ വീഴ്ചയിൽ നിന്നും നീ എഴുനേൽക്കു, അലസ്യം വിട്ടുണരൂ... ചിരിച്ചു കൊണ്ട് നിന്റെ പ്രശ്നങ്ങളെ നേരിടൂ ഉചിതമായ തീരുമാനങ്ങൾ എടുക്കൂ"
- എന്ന് നിന്റെ സ്വന്തം അടുത്ത പ്രശ്നം..
മടുക്കാതിരിക്കുക മടുപ്പ് മരണകാരിയാണ് മനസ്സിന്റെയും ശരീരത്തിന്റെയും.
മനസ്സ് മടുക്കുന്ന വേളയിൽ മാറ്റങ്ങൾ തേടുക..
മാറ്റം അത് ജീവകാരിയാണ് മനസ്സിന്റെയും ശരീരത്തിന്റെയും
🙏🙏🙏
Comments
Post a Comment