ഈ നിമിഷവും കടന്നു പോകും

ഒരിക്കൽ നമ്മളെ ഒരുപാടു വിഷമിപ്പിച്ച പല കാര്യങ്ങളും പിന്നീട് ഓർക്കുമ്പോൾ ബഹു രസമായിരിക്കും. അന്ന് നമ്മൾ അതൊക്കെ ചെയ്തല്ലോ എന്നോർത്തു സ്വയം പരിഹസിച്ചു ചിരിക്കും.

നേരെ മറിച്ചു നമ്മൾക്ക് ഒരുപാടു സന്തോഷം നൽകിയ മുഹൂർത്തങ്ങൾ സംഭവങ്ങൾ ഒക്കെ ഒരു ചെറു വിഷമത്തോടെ മാത്രമേ ഓർക്കുവാൻ കഴിയൂ. ആ കാലം ഒന്നും ഇനിയും ഇല്ലാലോ എന്ന വിഷമത്താൽ ഒരു നെടുവീർപ്പോട് കൂടി മാത്രം ആകും  അത്തരം ഓർമ്മകൾ മനസ്സിൽ എത്തുക.

ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ഇങ്ങനെ ആണ്. അതോണ്ട് ഒന്നോർക്കുക ഇന്ന് നിങ്ങൾ ദുഖിക്കുന്ന പല സംഭവങ്ങളും അടുത്ത ഒരു കൊല്ലത്തിനപ്പുറം ഒരു വിഷയമേ അല്ല, കേൾക്കുന്ന പലർക്കും കെട്ടു കഥകളായി തോന്നിയേക്കാവുന്ന ഒരു കഥ മാത്രമാണത്. അതോണ്ട് ഒരു കാര്യത്തിലും അതിരുവിട്ട് ദുഖിക്കാതിരിക്കുക. സന്തോഷവും സന്താപവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്, ഒന്ന് ഉയർത്തി എറിഞ്ഞാൽ അത്  മാറിയും മറിഞ്ഞും വന്നു കൊണ്ടേ ഇരിക്കും, അതുപോലെയാണ്  ജീവിതത്തിലെ അവസ്ഥകളും.

ഓർക്കുക ഈ നിമിഷവും കടന്നു പോകും....

എല്ലാവർക്കും ശുഭരാത്രി, ശുഭനിദ്ര.....

~ rsk ~

Comments

Popular posts from this blog

🚌 ചെയിൻ(ഡ്) സർവീസ് 🚌

ആന കൊടുത്താലും ആശ കൊടുക്കരുത്...

നോട്ടവീക്ഷണം